അരുവിക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി കാര്യത്തില്‍ തീരുമാനമായില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ആരാകും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.

ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കം നിലനില്‍ക്കുന്നില്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്നതിനായി വയലാര്‍ രവിയുടെ പേര് ഹൈക്കമാന്റില്‍ നിര്‍ദേശിച്ചതായും സുധീരന്‍ വ്യക്തമാക്കി.

Top