അരുവിക്കരയില്‍ സര്‍ക്കാരിന് ഉചിതമായ മറുപടി ജനങ്ങള്‍ നല്‍കും: സീതാറാം യെച്ചൂരി

കൂടംങ്കുളം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാറിന് ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുഡിഎഫിന്റെ അഴിമതി ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കൂടംങ്കുളത്തെ ജനകീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കവേയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം.

ബാര്‍ കോഴ അഴിമതിയില്‍ യുഡിഎഫിന്റെ രാഷ്ട്രീയ ധാര്‍മ്മിക അടിത്തറതകര്‍ന്നെന്നും ഇതിന് ശക്തമായ തിരിച്ചടിയാവും യുഡിഎഫിന് നേരിടേണ്ടി വരികയെന്നും യെച്ചൂരി വ്യക്തമാക്കി.

Top