അരുവിക്കരയില്‍ ശബരീനാഥന്‍ വിജയിക്കുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കെ.എസ് ശബരിനാഥന്‍ വിജയിക്കുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്. 5000 ത്തിനും 9000 ത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിന് ശബരിനാഥന്‍ ജയിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തുന്നത്.

വെള്ളനാട്ടും പൂവച്ചലിലും രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പാണെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ആദിവാസി വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാനായി. സ്ത്രീകളും യുവാക്കളും കൂടുതലായി വോട്ട് ചെയ്തു ഇതെല്ലാം യുഡിഎഫ് അനുകൂല ഘടകമായി ചൂണ്ടിക്കാട്ടുന്നു.

Top