അരുവിക്കരയില്‍ ഒ രാജഗോപാല്‍ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 10.30ഓടെ ബിജെപി പ്രവര്‍ത്തകരോടൊപ്പം കലക്ടറേറ്റില്‍ എത്തിയ അദ്ദേഹം വരണാധികാരി മുമ്പാകെ പത്രിക നല്‍കി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും എത്തിയിരുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ ഉച്ചക്ക് 2.10ന് പത്രിക സമര്‍പ്പിക്കും. ഇടതു മുന്നണി സ്ഥാനാര്‍ഥി എം. വിജയകുമാര്‍ എട്ടാം തീയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

Top