അരുവിക്കരയില്‍ ഒ.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ഥി. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി ജില്ലാ കോര്‍കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തു.

ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം ഉണ്ടാകും. 1992 മുതല്‍ 2004 വരെ മദ്ധ്യപ്രദേശില്‍ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചിട്ടുള്ള രാജഗോപാല്‍ 1998ലെ വാജ്‌പേയി മന്ത്രിസഭയില്‍ റയില്‍വേ സഹമന്ത്രിയായിരുന്നു.

Top