അരുവിക്കരയില്‍ എം വിജയകുമാര്‍ വിജയിക്കുമെന്ന് ആര്‍ ബാലകൃഷ്ണ പിള്ള

തിരുവനന്തപുരം: അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍ പാട്ടുംപാടി ജയിക്കുമെന്ന് കേരള കോണ്‍ഗ്രസ് (ബി)ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ പാര്‍ടി ജില്ലാകമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ബാലകൃഷ്ണ പിള്ള.

ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം നല്‍കുന്നത് ഉപതെരഞ്ഞെടുപ്പ് കഴിയും വരെ സര്‍ക്കാര്‍ വൈകിപ്പിക്കും. എങ്കിലും യുഡിഎഫിന് അരുവിക്കര നിലനിര്‍ത്താനാകില്ല. കുറ്റപത്രം നല്‍കിയാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിക്കെതിരെ നടപടിയെടുക്കുമെന്ന് കരുതുന്നില്ലെന്നും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.

Top