അരവിന്ദ് കെജ്‌രിവാളിനും കിരണ്‍ ബേദിക്കും അണ്ണാ ഹസാരെയുടെ പിന്തുണ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ അരവിന്ദ് കെജ്‌രിവാളിനും കിരണ്‍ ബേദിയ്ക്കും അണ്ണാ ഹസാരെയുടെ പിന്തുണ. ഇവരില്‍ ആരു മുഖ്യമന്ത്രിയായാലും തനിക്ക് സന്തോഷമെയുള്ളുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഹസാരെ ഇവരില്‍ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യങ്ങള്‍ക്കിടെയാണ് ഇരുവരേയും പിന്തുണച്ച് ഹസാരെ രംഗത്തെത്തിയിരിക്കുന്നത്.

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ പങ്കാളികളായാണ് കെജ്‌രിവാളും ബേദിയും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നത്. കിരണ്‍ ബേദി ബിജെപിയുടേയും കേജരിവാള്‍ ആം ആദ്മിയുടേയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളാണ്.

Top