ഇന്ത്യയുമായി സമാധാനപരമായ സഹവര്‍ത്തിത്വമാണ് ആഗ്രഹിക്കുന്നത്: പാക് പ്രസിഡന്റ്

ഇസ്ലാമബാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുമായി സമാധാനപരമായ സഹവര്‍ത്തിത്വം വേണമെന്നാണ് പാകിസ്ഥാന്റെ ആഗ്രഹമെന്ന് പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍.

രാജ്യത്തിന്റെ 69-ാമത് സ്വാതന്ത്യദിനത്തില്‍ സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരും പങ്കെടുക്കുന്ന ഒരു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മംനൂന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇന്ത്യ ഉള്‍പ്പടെ എല്ലാ അയല്‍ രാജ്യങ്ങളുമായും സമാധാനപരമായ സഹവര്‍ത്തിത്വം വേണമെന്നാണ് പാകിസ്ഥാന്റെ ആഗ്രഹം, എന്നാല്‍ നമ്മളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുമ്പോള്‍ അത് തകിടം മറിയും. നമ്മളുടെ പ്രാദേശികമായ പരമാധികാരത്തിന് ഭീഷണിയുണ്ടാകുന്നത് പാകിസ്ഥാന്‍ അനുവദിക്കില്ല’ എന്നും മംനൂന്‍ വ്യക്തമാക്കി.

Top