അയച്ച എസ്എംഎസുകള്‍ തിരിച്ചുപിടിക്കാന്‍ പുതിയ ആപ്പ് റാക്എം

അയച്ചുപോയ എസ്എംഎസ് തിരിച്ചുപിടിക്കാന്‍ കഴിയുന്ന ആപ് രംഗത്തെത്തി. ഇനി വേണ്ട എന്നു തോന്നുന്ന എസ്എംഎസ്, അയച്ച ആളിന്റെയും കിട്ടിയ ആളിന്റെയും ഫോണില്‍നിന്ന് ഒഴിവാക്കാം. സ്മാര്‍ട്‌ഫോണുകളിലേക്കുള്ള റാക് എം എന്ന ആപ് ആണു പുതിയ രക്ഷകന്‍.

തല്‍സമയ മെസേജിങ്, ഫോട്ടോ/ഫയല്‍ കൈമാറ്റം, വോയ്‌സ്/വിഡിയോ കോളിങ് തുടങ്ങിയ സേവനങ്ങളും റാക്എം വാഗ്ദാനം ചെയ്യുന്നു. ഇടനിലക്കാരനായി സെര്‍വര്‍ ഇല്ലാത്ത സാങ്കേതികവിദ്യയാണ് ‘റാക്എം പ്രാവര്‍ത്തികമാക്കുന്നത്.

ഫോണില്‍നിന്നു ഫോണിലേക്കു നേരിട്ടുള്ള സന്ദേശ കൈമാറ്റങ്ങള്‍ അതീവരഹസ്യസ്വഭാവം പുലര്‍ത്തും. സെര്‍വര്‍ ഇല്ലാത്തതിനാല്‍ പിന്നീടുള്ള കടന്നുകയറ്റങ്ങളും ചോര്‍ത്തലുകളും ഒഴിവാകുമെന്നു പുതിയ ആപ് ആവിഷ്‌കരിച്ച റാകേതു ടെക്‌നോളജിയുടെ മേധാവി ഗ്രെഗ് പാര്‍ക്കര്‍ പറയുന്നു.

Top