അമേരിക്ക കണ്ടു പിടിച്ചത് കൊളംബസല്ല; ചൈനക്കാര്‍ !

ലണ്ടന്‍: കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതിനും 2800 വര്‍ഷം മുമ്പ് ചൈനക്കാര്‍ അമേരിക്ക കണ്ടുപിടിച്ചിരുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ കണ്ടെടുത്ത പുരാതന ലിഖിതങ്ങളാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയതെന്ന് ബ്രിട്ടീഷ് ദിനപത്രമായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.എസിലെ ഇലനോയില്‍നിന്നുള്ള വിരമിച്ച രസതന്ത്രജ്ഞനും ശിലാലിഖിതങ്ങളില്‍ ഗവേഷണതല്‍പരനുമായ ജോ റുസ്‌കംപിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

ന്യൂ മെക്‌സികോയിലെ പ്രെട്രോഗ്‌ളിഫ് നാഷനല്‍ മ്യൂസിയത്തില്‍നിന്ന് കണ്ടെത്തിയ ചില മുദ്രകള്‍ ബി.സി 1300ല്‍ അമേരിക്കയില്‍ ഏഷ്യക്കാര്‍ ഉണ്ടായിരുതിന്റെ തെളിവാണെന്ന് റുസ്‌കംപ് പറഞ്ഞു. കൊളംബസ് അമേരിക്കയിലത്തെുന്നതിന് 2800 വര്‍ഷം മുമ്പുള്ളതാണ് കണ്ടെത്തിയ ലിപികളെന്നും അദ്ദേഹം പറഞ്ഞു.

ഷാങ് രാജവംശത്തിനു ശേഷം ചൈനക്കാര്‍ ഉപയോഗിച്ചതിന് സമാനമായ ശിലാലിഖിതങ്ങളാണ് കണ്ടെത്തിയത്. ചൈനക്കാര്‍ 2000ത്തിലധികം വര്‍ഷം മുമ്പ് അമേരിക്കയിലെ തദ്ദേശീയരുമായി ബന്ധപ്പെട്ടതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top