അമേരിക്കയുമായി എത് പ്രശനവും ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് ക്യൂബ

ഹവാന: അമേരിക്കയുമായി ഏതുപ്രശ്‌നവും ചര്‍ച്ചചെയ്യാന്‍ തയാറാണെന്ന് ക്യൂബ. ക്യൂബന്‍ വിദേശകാര്യമന്ത്രി ബര്‍ണോ റോഡ്രിഗസാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറിയുടെ ക്യൂബാ സന്ദര്‍ശനവേളയിലാണ് റോഡ്രിഗസ് ഇക്കാര്യം വ്യക്തമാക്കിയത്.

പരമാധികാര-ജനാധിപത്യ-മനുഷ്യാവകാശ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏറെ വത്യാസമുണ്‌ടെന്നും ഇക്കാര്യങ്ങളിലെല്ലാം തുറന്ന ചര്‍ച്ചയ്ക്ക് ക്യൂബ തയാറാണെന്നുമാണ് റോഡ്രിഗസ് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിന് ക്യൂബയ്ക്ക് ചില നിബന്ധനകള്‍ മുന്നോട്ട് വെയ്ക്കാനുണ്‌ടെന്നും റോഡ്രിഗസ് പറഞ്ഞു.

Top