അമേരിക്കയില്‍ മോഡി നാടകം കളിക്കുകയായിരുന്നു: കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. അമേരിക്കയില്‍ മോഡി നാടകം കളിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. ഇന്ത്യയെ നയിക്കുന്നത് ഷോമാനാണെന്നത് നാണക്കേടുണ്ടാക്കുന്നുവെന്നും ആനന്ദ് ശര്‍മ പരിഹസിച്ചു.

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുമെന്ന് മോഡി തെറ്റിധരിപ്പിക്കികയാണെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Top