അമേരിക്കയില്‍ ആശങ്ക വിതച്ച് പട്രീഷ ചുഴലിക്കാറ്റ് മെക്‌സിക്കന്‍ തീരത്തേക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ ജനതയില്‍ ആശങ്ക വിതച്ച് പട്രീഷ്യ ചുഴലിക്കാറ്റ് മെക്‌സികക്കന്‍ തീരത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. 2005-ലെ കത്രീന, 1992-ലെ ആന്‍ഡ്രൂ എന്നീ ചുഴലിക്കൊടുക്കാറ്റുകളേക്കാള്‍ കരുത്തുറ്റ പെട്രീഷ്യ മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ തീരത്തേക്കാണ് അടുത്തുകൊണ്ടിരിക്കുന്നത്.

330 കിലോമീറ്റര്‍ വേഗത്തിലാണു കാറ്റ് കരയ്ക്കടുക്കുന്നത്. വടക്കന്‍ പസഫിക്കില്‍ ഇത്ര ശക്തമായ ചുഴലിക്കാറ്റ് സമീപകാലത്ത് ഉണ്ടായിട്ടില്ല. മെക്‌സിക്കോ കടന്ന് യുഎസിലെ ടെക്‌സസ് സംസ്ഥാനത്തും പെട്രീഷ്യ നാശംവിതയ്ക്കുമെന്നാണു പ്രവചനം.

പട്രീഷയുടെ പാതയിലുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീരനഗരങ്ങളിലും ചുഴലിക്കാറ്റിന്റെ പാതയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഹോട്ടലുകളില്‍ നിന്നും മറ്റും ഏതാണ്ട് 15000 പേരെ മാറ്റി താമസിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Top