അമേരിക്കയില്‍ ആറുകുട്ടികളടക്കം എട്ടുപേരെ വെടിവച്ചു കൊലപ്പെടുത്തി

ഹൂസ്റ്റണ്‍: യുഎസിലെ ടെക്‌സസ് സ്റ്റേറ്റില്‍ ഹൂസ്റ്റണിലെ ഒരു വീട്ടില്‍ ആറുകുട്ടികളടക്കം എട്ടുപേരെ ദാരുണമായി വെടിവച്ചു കൊലപ്പെടുത്തി. അക്രമി ഡേവിഡ് കോണ്‍ലി(48) പിന്നീട് പോലീസിനു കീഴടങ്ങി. കൊല്ലപ്പെട്ടവരില്‍ ഒരാളായ ഇയാളുടെ മുന്‍ കാമുകി വലെറി ജാക്‌സണോടുള്ള വ്യക്തിവൈരാഗ്യമാണു കൂട്ടക്കൊലയില്‍ കലാശിച്ചതെന്നു പോലീസ് അറിയിച്ചു.

അയല്‍ക്കാര്‍ വഴി സംഭവം അറിഞ്ഞെത്തിയ പോലീസ് വീട് വളയുകയായിരുന്നു. ജനാലയിലൂടെ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടതോടെ വീടിനുള്ളിലേക്ക് ഇരച്ചുകയറാന്‍ പോലീസ് ശ്രമിച്ചെങ്കിലും അക്രമി വെടിയുതിര്‍ത്തതോടെ ശ്രമം ഉപേക്ഷിച്ചു. ഒരു മണിക്കൂറിനു ശേഷം അക്രമി സ്വയം കീഴടങ്ങുകയായിരുന്നു.

Top