അമേരിക്കയിലെ തോക്ക് നിയമത്തില്‍ മാറ്റം കൊണ്ടുവരാനാകാത്തത് പരാജയമെന്ന് ഒബാമ

വാഷിങ്ടണ്‍: അമേരിക്കയിലെ തോക്ക് നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാവാത്തതാണ് പ്രസിഡന്റെന്ന നിലയില്‍ തന്റെ ഏറ്റവും വലിയ പരാജയമെന്ന് ബറാക് ഒബാമ. ആ നിയമം പരിഷ്‌കരിക്കാനാവാത്തതില്‍ നിരാശയുണ്ടെന്നും ഒബാമ പറഞ്ഞു.

9/11 ലെ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറിന് മുകളില്‍ ആളുകളാണെങ്കില്‍ തോക്കുപയോഗം മൂലം അമേരിക്കയില്‍ കൊല്ലപ്പെട്ടത് പതിനായിരത്തോളം പേരാണെന്നും ഒബാമ പറഞ്ഞു.

Top