അമേരിക്കന്‍ തിയേറ്ററിലെ കൂട്ടക്കൊല: പ്രതിക്ക് ജീവപര്യന്ത്യം തടവ്

ന്യൂയോര്‍ക്ക്: 2012ല്‍ അമേരിക്കയിലെ സിനിമാ തിയേറ്ററില്‍ 12 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതി ജെയിംസ് ഹോംസിനാണ് പരോള്‍ ഇല്ലാത്ത തടവുശിക്ഷ യു.എസ് കോടതി വിധിച്ചത്.

ബാറ്റ്മാന്‍ പരമ്പരയിലെ ‘ദ ഡാര്‍ക്ക് നൈറ്റ് റൈസസി’ന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററിനുള്ളില്‍ മുഖംമൂടിധരിച്ചത്തെിയ ഹോംസ് 12 പേരെയാണ് വെടിവച്ചു കൊലപ്പെടുത്തിയത്.

ഹോംസിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്ന അഭിഭാഷകന്റെ വാദം തള്ളിയ കോടതി പ്രതി ശിക്ഷ അര്‍ഹിക്കുന്നു എന്ന് വ്യക്തമാക്കി. എന്നാല്‍ വധശിക്ഷ നല്‍കരുതെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു.

2012 ജൂലൈ 20നു കോളറാഡോയിലെ അറോറയില്‍ സെഞ്ച്വറി 16 മൂവി തിയേറ്ററിലാണ് യു.എസിനെ നടുക്കിയ സംഭവമുണ്ടായത്. തിയേറ്ററിനു പുറത്തു പുകബോംബ് എറിഞ്ഞ പ്രതി എമര്‍ജന്‍സി വാതിലിലൂടെ അകത്തേക്കു പാഞ്ഞുകയറി തുരുതുരാ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ 70 പേര്‍ക്കു പരിക്കേറ്റിരുന്നു.

Top