അമൃത്സറില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 14 പേരുടെ കാഴ്ച്ച പോയി

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ നേത്ര ശസ്ത്രക്രിയാ ക്യാമ്പില്‍ പങ്കെടുത്ത 14 പേരുടെ കണ്ണിന്റെ കാഴ്ച്ച പോയി. 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കാഴ്ച്ചയാണ് നഷ്ടപ്പെട്ടത്. അമൃത്സറിലെ ഗാഗോ മഹിലലായിരുന്നു സംഭവം.

നവംബര്‍ നാലിന് അമൃത്സറിലെ ചാരിറ്റബിള്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയാ ക്യാമ്പില്‍ 60 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കണ്ണിലൊഴിക്കാന്‍ തുള്ള മരുന്ന് നല്‍കിയ ശേഷം നവംബര്‍ 29ന് വീണ്ടും വരാന്‍ പറഞ്ഞു. 29ന് എത്തി കണ്ണിലെ ബാന്‍ഡേജ് മാറ്റിയപ്പോള്‍ 14 പേര്‍ക്ക് ഒന്നും കാണാന്‍ കഴിയാതെയാവുകയായിരുന്നു. ബാക്കിയുള്ളവരുടെ കാര്യത്തില്‍ ഏഴു ദിവസം കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്ന് അമൃത്സര്‍ ഡെപ്യൂട്ടി കമ്മിഷ്ണര്‍ രവി ഭഗത് പറഞ്ഞു.

വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ക്യാമ്പ് നടത്തിയതെന്ന് ആരോപണമുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി മന്ത്രി ഇനില്‍ ജോഷി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് സൗജന്യ ശസ്ത്രക്രിയാ ക്യാമ്പുകളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

Top