അഭയാര്‍ഥികളെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ ഭീകരര്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

ബെര്‍ലിന്‍: ജര്‍മനിയിലേക്ക് പലായനം നടത്തുന്ന അഭയാര്‍ഥികളെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ ഭീകരര്‍ ലക്ഷ്യമിടുന്നെന്ന് ജര്‍മന്‍ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്.

അഭയാര്‍ഥികളുടെ മോശം അവസ്ഥകളെ ചൂഷണം ചെയ്യുകയാണ് ഭീകരരുടെ പദ്ധതി. ധനവും ഭക്ഷണവും ഉള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ഭീകരസംഘടനയില്‍ അംഗങ്ങളാക്കാനാണ് ശ്രമം.

ബെര്‍ലിനിലെ ഒരു മുസ്ലീംപള്ളിയില്‍ നടത്തിയ റെയ്ഡില്‍ ചിലരെ പോലീസ് സംഘം അറസ്റ്റുചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

സ്ത്രീകളുള്‍പ്പടെയുള്ളവരെ ഭീകരര്‍ ലക്ഷ്യമിടുന്നുണ്ടെന്നും ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സി മേധാവി ഹാന്‍സ് ജോര്‍ജ് മാസ്സെന്‍ വ്യക്തമാക്കി.

Top