അഭയാര്‍ത്ഥി പുനരധിവാസം;അടിയന്തര പദ്ധതിയുമായി യൂറോപ്യന്‍ പാര്‍ലമെന്റ്

സ്ട്രാസ്ബര്‍ഗ്: അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അടിയന്തര പദ്ധതിക്ക് രൂപം നല്‍കി. 40.000 അഭയാര്‍ഥികളെ മാറ്റിമാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ കമ്മീഷന്‍ മുന്നോട്ടുവെച്ച പദ്ധതിയില്‍ നടന്ന വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം.

ഇറ്റലിയിലും ഗ്രീസിലും കഴിയുന്ന അഭയാര്‍ഥികളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. ഇവരെ വിവിധ രാജ്യങ്ങളിലായി വിന്യസിക്കും. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ പോളണ്ട്, ഹംഗറി, ചെക്ക റിപ്പബ്ലിക് എന്നി രാജ്യങ്ങളെ പരിഗണിച്ചില്ല. 40000 വരുന്ന അഭയാര്‍ഥികളെയാണ് മാറ്റിപ്പാര്‍പ്പിക്കുക.

ഫ്രഞ്ച് നഗരമായ സ്ട്രാസ് ബര്‍ഗില്‍ ചേര്‍ന്ന യൂറോപ്യന്‍ പാര്‍ലമെന്റ് യോഗത്തില്‍ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വോട്ടെടുപ്പ് നടന്നു. 498 പേര്‍ പദ്ധതിയെ അനുകൂലിച്ചപ്പോള്‍ 158 പേര്‍ എതിര്‍ത്തു. 37 പേര്‍ വിട്ടുനിന്നു.

ഒരു കൂര നിര്‍മ്മിച്ച ശേഷം അതിന് മുകളിലുള്ളതൊന്നും അറിയുന്നില്ലെന്ന മട്ടില്‍ ഇരിയ്ക്കരുതെന്നും യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കവേ കമ്മീഷന്‍ തലവന്‍ ജീന്‍ ക്ലോഡ് ജങ്കര്‍ പറഞ്ഞു.

Top