അഭയാര്‍ത്ഥികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

അങ്കാറ: സിറിയയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്നു യൂറോപ്യന്‍ യൂണിയന്‍. അഭയാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ അതിര്‍ത്തികള്‍ അടയ്ക്കില്ലെന്നും യൂണിയന്‍ വ്യക്തമാക്കി. അംഗരാജ്യങ്ങള്‍ അഭയാര്‍ഥികളെ തങ്ങളുടെ ശേഷിക്കനുസരിച്ച് സ്വീകരിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് അറിയിച്ചു. ഇക്കാര്യത്തില്‍ ജര്‍മനിയുടെ മനോഭാവമാണ് മറ്റു രാജ്യങ്ങള്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് യൂറോപ്പിലേക്കു പാലായനം ചെയ്യുന്നത്. അഭയാര്‍ഥികളെ തടയാന്‍ കഴിഞ്ഞ ദിവസം ഹംഗറിയും ക്രൊയേഷ്യയും അതിര്‍ത്തികള്‍ അടച്ചിരുന്നു.

Top