അന്താരാഷ്ട്ര യോഗദിനാചരണ ചടങ്ങില്‍ ഉപരാഷ്ട്രപതിയെ ക്ഷണിച്ചില്ല

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലേക്ക് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ ക്ഷണിച്ചില്ലെന്ന് പരാതി.
ഉപരാഷ്ട്രപതിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ചടങ്ങില്‍ ഹമീദ് അന്‍സാരിയുടെ അസാന്നിദ്ധ്യം ആരാഞ്ഞതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ ഓഫീസിന്റെ ആരോപണം.

രാജ്പഥില്‍ നടന്ന അന്താരാഷ്ട്ര യോഗാദിനാചരണചടങ്ങില്‍ അന്‍സാരിയുടെ അസാന്നിദ്ധ്യത്തെ പറ്റി ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് കഴിഞ്ഞ ദിവസം ട്വീറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ അസുഖം മൂലമാണ് ഉപരാഷ്ട്രപതി ചടങ്ങിനെത്താതിരുന്നതെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാം മാധവ് ട്വീറ്റ് പിന്‍വലിക്കുകയും ഖേദം രേഖപ്പെടുത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഹമീദ് അന്‍സാരിക്ക് അസുഖമുണ്ടെന്ന വിവരം തെറ്റാണെന്നും ക്ഷണിക്കാത്തതിനാലാണ് ചടങ്ങില്‍ എത്താതിരുന്നതെന്നുമാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണം നല്‍കിയത്. വിവാദത്തില്‍ ഉപരാഷ്ട്രപതി അസംതൃപ്തനാണെന്നും സൂചനകളുണ്ട്.

Top