അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സംസ്കാര ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

നാമ: അന്തരിച്ച ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ ഭൗതികശരീരം ബഹ്‌റൈനില്‍ എത്തിച്ചു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അന്ത്യം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു.

Top