അനൂപ് ജേക്കബിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അനൂപ് ജേക്കബിനെതിരെ ആരോപണങ്ങളുമായി കേരള കോണ്‍ഗ്രസ്ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. കണ്‍സ്യൂമര്‍ ഫോറത്തിലെ നിയമനങ്ങളിലും മന്ത്രി അഴിമതി കാണിച്ചു. അഴിമതി നടത്തിയതിന് രേഖകളും സാക്ഷികളും ഉണ്ടെന്നും പിള്ള പറഞ്ഞു.

മുന്നണിക്കുള്ളില്‍ ഉണ്ടായിയിരുന്നപ്പോള്‍ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും വിജിലന്‍സില്‍ കൂടുതല്‍ പരാതികള്‍ നല്‍കുമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

നാളെ എല്‍ഡിഎഫ് നടത്താനിരിക്കുന്ന ഉപരോധ സമരത്തെ അഭിവാദ്യം ചെയ്യുമെന്ന് പിള്ള അറിയിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കും. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പൂര്‍ണ പിന്‍തുണ നല്‍കുമെന്നും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സജീവമായി പങ്കെടുക്കുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

Top