അനുഷ്കയുടെ ബാഗമതി സെറ്റിൽ മുഖം മറച്ച് പ്രഭാസ് ; വീഡിയോ വൈറലാകുന്നു

Prabhas

ബാഹുബലിയിലെ ശക്തമായ കഥാപാത്രത്തിന് ശേഷം അനുഷ്ക ഷെട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ബാഗമതി. ഈ ചിത്രത്തിന്റെ സെറ്റിൽ മുഖം മറച്ച് പ്രഭാസ് എത്തിയ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ബാഹുബലി സിനിമയ്ക്കുശേഷം അനുഷ്കയേയും പ്രഭാസിനെയും ചേർത്ത് നിരവധി ഗോസിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഇരുവരും വിവാഹിതാരാകാൻ പോകുന്നു, പ്രണയത്തിലാണ് എന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇരുവരും ഓരോതവണയും നിഷേധിക്കുകയാണ് ചെയ്യുന്നത്.

എന്തായാലും ഇരുവരുടെയും ആരാധകർക്ക് ഈ സന്ദർശനം കൂടുതൽ സന്തോഷം നൽകുന്നതാണ്. തന്റെ പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തു പോകാതിരിക്കാനാണ് നടന്‍ അങ്ങനെ ചെയ്തതെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലാവുകയാണ്

Top