അനുവാദം വാങ്ങാതെ സിനിമക്ക് തന്റെ പേരിട്ടു; സണ്ണി ലിയോണ്‍ നിയമനടപടിക്കൊരുങ്ങുന്നു

അനുമതിയില്ലാതെ തന്റെ പേര് സിനിമയുടെ പേരായി ഉപയോഗിച്ചതിനെതിരെ ബോളീവുഡ് താരം സണ്ണി ലിയോണ്‍ രംഗത്ത്. ‘മേം സണ്ണി ലിയോണ്‍ ബന്നാ ചാഹ്തി ഹൂം’ എന്ന ഹിന്ദി സിനിമയുടെ പേരാണ് താരത്തെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ താരം നിയമ നടപടിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

സിനിമ മോഹങ്ങളുമായി എത്തി അഡള്‍ട്ട് സിനിമകളില്‍ അഭിനയിക്കേണ്ടി വരുന്ന പെണ്‍കുട്ടിയുടെ കഥയാാണ് ചിത്രം പറയുന്നത്. കാന്തി ഷായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഗ്രേഡ് സിനിമാ രംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ് ഇയാള്‍.

‘മേം മാധുരി ദിക്ഷിത് ബന്നാ ചാഹ്തി ഹൂം’ എന്ന പേരില്‍ മുമ്പ് രാം ഗോപാല്‍ വര്‍മ്മ ഒരു സിനിമ ഇറക്കിയിട്ടുണ്ട്. മാധുരി ദിക്ഷിത്തിനെ കുറിച്ചെടുത്ത സിനിമയ്ക്കും സണ്ണി ലിയോണിന്റെ പേരുപയോഗിച്ചുള്ള സിനിമയ്ക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അതിനാലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വീബറും നിയമ നടപടിക്ക് ഒരുങ്ങുന്നതെന്നും താരവുമായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top