അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ബോംബെ വെല്‍വെറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

അനുഷ്‌ക ശര്‍മയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രവുമായി അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ബോംബെ വെല്‍വെറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഗ്യാന്‍ പ്രകാശിന്റെ ‘മുംബൈ ഫാബിള്‍സ്’നെ അടിസ്ഥാനമാക്കിയാണ് അനുരാഗ് ബോംബെ വെല്‍വെറ്റ് ഒരുക്കിയിരിക്കുന്നത്. അറുപതുകളിലെ ബോംബെ നഗരത്തിലെ കഥയാണ് ചിത്രം പറയുന്നത്.

റണ്‍ബീര്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹറും പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. ഈ വര്‍ഷം മെയില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തില്‍ ജാസ് ഗായികയുടെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. സിദ്ധാര്‍ത്ഥ് ബസു, കെകെ മേനോന്‍, മനീഷ് ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Top