അനാര്‍ക്കലി- തിരക്കഥാകൃത്ത് സച്ചി സംവിധായകനാകുന്നു

കൊച്ചി: തിരക്കഥാകൃത്ത് സച്ചി സംവിധായകനാകുന്നു. അനാര്‍ക്കലി എന്ന ചിത്രത്തിലൂടെയാണ് സച്ചി സംവിധായകനാകുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സച്ചിയുടേത് തന്നെയാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍, ബിജു മേനോന്‍, ഹിന്ദി താരം കബീര്‍ വേദി, സുരേഷ് കൃഷ്ണ, രാജീവ് മേനോന്‍, മിയ, സംസ്‌കൃതി ഷേണായ്, ജയരാജ് വാര്യര്‍, മേജര്‍ രവ, മധുപാല്‍, രഞ്ജി പണിക്കര്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജൂലൈയില്‍ ചിത്രം തിയ്യറ്ററുകളിലെത്തും.

Top