അനധീകൃത സ്വത്ത്: എ രാജയ്‌ക്കെതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: മുന്‍ ടെലികോം മന്ത്രി എ രാജയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് അനധീകൃത സ്വത്ത് സമ്പാദനത്തിലാണ് കേസ്. രാജയെ അറസ്റ്റ് ചെയ്ത് നാലുവര്‍ഷത്തിനു ശേഷമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപയുടെ സ്വത്ത് രാജയുടെ ഉടമസ്ഥതയിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

രാജയുടെ അനധീകൃത സ്വത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും സമീപനഗരങ്ങളിലുമായി 15 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.

Top