അധികാര കേന്ദ്രങ്ങളുടെ ഉറക്കം കെടുത്താന്‍ വരുന്നു… സരിതാ നായരുടെ ‘സംസ്ഥാനം’

തിരുവനന്തപുരം: സോളാര്‍ വിവാദ നായിക വെള്ളിത്തിരയിലെ സൂപ്പര്‍ താരമാകുന്നത് ഇനി അധികാര കേന്ദ്രങ്ങളുടെ ഉറക്കം കെടുത്തും.

പ്രമുഖ ആക്ഷന്‍ സംവിധായകന്‍ ഷാജി കൈലാസ് ഒരുക്കുന്ന സുരേഷ് ഗോപി ചിത്രമായ ‘സംസ്ഥാനത്തില്‍’ ബിസിനസ്സ് ലേഡിയായാണ് സരിതാ നായര്‍ അരങ്ങ് തകര്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്.

സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖര്‍ക്ക് തലവേദനയായ ദ കിംഗ്, ഏകലവ്യന്‍, മാഫിയ, കമ്മീഷണര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കിയ ഷാജി കൈലാസ് പടത്തിലെ സ്ഥിരം മാനറിസങ്ങള്‍ പുതിയ ചിത്രത്തിലുമുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്‍പില്‍ സരിതാ നായര്‍ ഇനിയും മൊഴി നല്‍കിയിട്ടില്ലെന്നിരിക്കെ സിനിമയില്‍കൂടി അവര്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

ബിസിനസ്സ് ലേഡിയായാണ് ഈ ചിത്രത്തില്‍ സരിത അഭിനയിക്കുന്നത്. യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ള ചില കാര്യങ്ങള്‍ സിനിമയിലൂടെ തുറന്ന് കാട്ടുന്നതിന് വേണ്ടിയാണിതെന്നാണ് പറയപ്പെടുന്നത്.

രണ്ടാമത്തെ ചിത്രമായ ‘വയ്യാവേലി’ സംവിധാനം ചെയ്യുന്നത് സംവിധായകന്‍ സന്തോഷ് ആണ്. ഒരു പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷമാണ് ഈ സിനിമയില്‍ സരിതക്കുള്ളത്.

തൃശൂര്‍-കോഴിക്കോട് എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top