അത്യാഡംബര സൗകര്യങ്ങളുമായി റേഞ്ച് റോവര്‍ എസ്‌യുവി ഓട്ടോബയോഗ്രഫി

റേഞ്ച് റോവര്‍ എന്നത് കരുത്തിന്റെയും ആഡംബരത്തിന്റെയും മറ്റൊരു നാമമാണ്. അപ്പോള്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും കരുത്തുള്ളതും ആഡംബരമുള്ളതുമായ എസ്‌യുവി എത്തിയാല്‍.

വിപണിയില്‍ ഇറക്കിയതില്‍വച്ച് ഏറ്റവും വിലയേറിയതും ആഡംബര സൗകര്യങ്ങള്‍ ഉള്‍പ്പെട്ടതുമായ റേഞ്ച് റോവര്‍ വാഹനം ന്യൂയോര്‍ക്കില്‍ പുറത്തിറങ്ങി. റേഞ്ച് റോവര്‍ എസ്‌യുവി ഓട്ടോബയോഗ്രഫി. 150,000 ഡോളറാണ് വാഹനത്തിന്റെ വില.

ടൂ ടോണ്‍ നിറവിന്യാസവുമായാണ് വാഹനം എത്തിയിരിക്കുന്നത്. മൂന്ന് എഞ്ചിന്‍ ചോയിസാണ്. ഡീസല്‍ ഇലക്ടിക് ഹൈബ്രിഡ്, 524 ബിഎച്ച്പി സൂപ്പര്‍ വി എട്ട് പെട്രോള്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍.

ടാറ്റാമോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനിയായ ലാന്‍ഡ് റോവറിന്റെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ് റേഞ്ച് റോവര്‍.

Top