അത്യാഡംബരവുമായി റോള്‍സ് റോയല്‍സ് ഫാന്റം II

ആഡംബരത്തിന്റെ അവസാന ഓട്ടോമൊബൈല്‍ വാക്കാണ് റോള്‍സ് റോയ്‌സ്. ഇപ്പോള്‍ അതിരുകടന്ന ഇന്റീരിയറിന്റെ മനോഹാരിത കൊണ്ട് ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഒരു റോള്‍സ് റോയ്‌സ് എത്തിയിരിക്കുകയാണ് Phantom II Serentiy

സ്റ്റീല്‍ അല്ലെങ്കില്‍ അലൂമിനിയം, റബര്‍ അല്ലെങ്കില്‍ ഗ്ലാസ്, തടി കൊണ്ടുള്ള അല്ലെങ്കില്‍ ഫൈബര്‍, ലെതര്‍ തുടങ്ങിയവയാണ് സാധാരണ ഇന്റീരിയര്‍ ചെയ്യാനായി ഉപയോഗിക്കുന്നത്. എന്നാല്‍ 2015ല്‍ ജെനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത് രാജഭരണകാലത്തെ ആഡംബര രഥങ്ങളിലേത് പോലുള്ള വിലകൂടിയ സില്‍ക്ക് കൊണ്ടാണ്. കൂടാതെ മദര്‍ ഓഫ് പേള്‍ ലേസര്‍ കട്ട്‌ചെയ്ത് മനോഹരമായ അലങ്കാരങ്ങളും ഇതിലുണ്ട്. വെള്ള ലെതറുപയോഗിച്ചാണ് സീറ്റ്.

Top