അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ധാരണയായതിനു പിന്നാലെ വീണ്ടും ചൈനീസ് കടന്നുകയറ്റം

ലേ: അതിര്‍ത്തി തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗും സംയുക്തപ്രസ്താവനയിറക്കിയതിനു പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സേനയുടെ കടന്നുകയറ്റം. ലഡാക്കിലെ ചുമാര്‍ മേഖലയിലാണ് 35-ഓളം സൈനികര്‍ അതിര്‍ത്തികടന്നെത്തിയത്. ചുമാറിലെ മലമുകളില്‍ സൈന്യം തമ്പടിച്ചിരിക്കുകയാണ്.

മുന്നൂറോളം ചൈനീസ് സൈനികര്‍ നിയന്ത്രണ രേഖയ്ക്കു സമീപം തമ്പടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പ്രദേശത്തെ നിരീക്ഷണം ശക്തമാക്കി.

ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് നേരത്തെ സൈന്യം ചുമാര്‍, ഡെംചോക്ക് മേഖലകളില്‍ നിന്നു പിന്മാറിയിരുന്നു.

Top