അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. സൈന്യം തിരിച്ചടിച്ചു.

ജമ്മുവിലെ ആര്‍എസ് പുര ജോഗ്‌വാന്‍ മേഖലകളിലാണ് വെടിവെപ്പുണ്ടായത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രിയില്‍ മേഖലയില്‍ വെടിവെപ്പ് നടന്നിരുന്നു. സാംബ മേഖലയില്‍ നുഴഞ്ഞുകയറ്റത്തിനും ശ്രമം നടന്നെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.

Top