അതിര്‍ത്തിയില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി

ജമ്മു: കശ്മീരിലെ അര്‍ണിയ സെക്ടറില്‍ ഇന്ത്യന്‍ സൈനിക ക്യാംപിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി. മൂന്ന് പ്രദേശവാസികളും മൂന്ന് ഇന്ത്യന്‍ സൈനികരും മൂന്ന് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്.

പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണ് അര്‍ണിയ. അതിര്‍ത്തിയില്‍ നിന്നും 2.5 മൈല്‍ ദൂരമാണ് ഇവിടേക്കുള്ളത്. ആയുധമേന്തിയ എട്ട് തീവ്രവാദികള്‍ ആണ് സൈനിക കേന്ദ്രം ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

സൈനികരുടെ യൂണിഫോമിലെത്തിയ തീവ്രവാദികള്‍ രണ്ട് സംഘമായി തിരിഞ്ഞായിരുന്നു ആക്രമണം നടത്തിയത്. ഒരു സംഘം സൈനിക ബങ്കറില്‍ നിന്നും മറ്റൊരു സംഘം ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നുമാണ് ആക്രമണം ആരംഭിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു.

നേപ്പാളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും ഒരുമിച്ച് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോഴാണ് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍.

Top