അതിരാവിലെ മാലിന്യം നീക്കംചെയ്ത തൊഴിലാളിക്കു ജയില്‍ ശിക്ഷ

വാഷിങ്ടണ്‍: അതിരാവിലെ മാലിന്യം നീക്കം ചെയ്തതിന്റെ പേരില്‍ ശുചീകരണത്തൊഴിലാളിക്ക് ജയില്‍ ശിക്ഷ. യുഎസിലെ ജോര്‍ജിയയിലാണ് വിചിത്രമായ ശിക്ഷാവിധി. രാവിലെ ഏഴിനു മുന്‍പ് മാലിന്യം നീക്കം ചെയ്ത കെവിന്‍ മക്ഗില്ലിനെയാണ് നിയമം ലംഘിച്ചതിന് ജയിലിലടച്ചത്.
അറ്റ്‌ലാന്റയിലെ സമ്പന്നര്‍ താമസിക്കുന്ന സാന്‍ഡി സ്പ്രിങ്‌സില്‍ രാവിലെ ഏഴിനും വൈകിട്ട് ഏഴിനുമിടയ്‌ക്കേ മാലിന്യം ശേഖരിക്കാവൂ. എന്നാല്‍, ഒരുദിവസം പുലര്‍ച്ചെ അഞ്ചിന് ശുചീകരണം നടത്തിയതിനാണു ശിക്ഷ.
മക്ഗില്ലിനെ 30 ദിവസം തടവിന് ശിക്ഷിക്കണമെന്ന് കോടതിയില്‍ ചീഫ് പ്രോസിക്യൂട്ടര്‍ ബില്‍ റിലെ ജഡ്ജിയോട് ആവശ്യപ്പെട്ടു. പിഴ ചുമത്തിയതുകൊണ്ട് കാര്യമില്ല, ജയില്‍ ശിക്ഷ തന്നെ നല്‍കിയാലെ ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കൂ എന്നും വാദിച്ചു. ശിക്ഷ പ്രഖ്യാപിക്കുന്ന സമയത്ത് മക്ഗില്ലിനു വേണ്ടി വാദിക്കാന്‍ അഭിഭാഷകന്‍ ഉണ്ടായിരുന്നില്ല.
ശിക്ഷ ഞെട്ടിക്കുന്നതാണെന്ന് മക്ഗില്‍ പറഞ്ഞു.

Top