അട്ടപ്പാടി മേഖലയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

പാലക്കാട്: അട്ടപ്പാടി മേഖലയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ശിശുമരണങ്ങള്‍ക്ക് കാരണം സര്‍ക്കാര്‍ നിലപാടെന്നാണ് വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് പോസ്റ്റര്‍. കഴിഞ്ഞ മാസവും അട്ടപ്പാടിയിലെ ചിലയിടങ്ങളില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രദേശത്തെ ആദിവാസികളും ഇരുവകുപ്പുകളില്‍ നിന്നും നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഈ സാഹചര്യം അനുകൂലമാക്കിയാണ് മാവോയിസ്റ്റുകള്‍ പ്രദേശത്ത് സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്.

Top