അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം: പതിനൊന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. 11 മാസം പ്രായമുള്ള കുട്ടിയാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. ഷോളയാര്‍ തിരുവ സ്വദേശി കനകരാജിന്റെയും സുന്ദരിയുടെയും മകള്‍ ശര്‍മ്മിളയാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ 10 ലധികം കുഞ്ഞുങ്ങള്‍ മരിച്ചു. പോഷകാഹാരക്കുറവും നവജാത ശിശുവിനാവശ്യമായ ശൂശ്രൂഷ കിട്ടാത്തതുമാണ് മരണം എന്നാണ് റിപ്പോര്‍ട്ട്. േ

Top