അട്ടപ്പാടിയിലെ ആരോഗ്യ മേഖലയ്ക്ക് രണ്ട് കോടി അടിയന്തര സഹായം

അട്ടപ്പാടി: തുടര്‍ച്ചയായി ശിശുമരണം സംഭവിക്കുന്ന അട്ടപ്പാടിയില്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടിരൂപയുടെ അടിയന്തര സഹായം അനുവദിച്ചു. അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുന്ന മന്ത്രിതലസംഘമാണ് സഹായം പ്രഖ്യാപിച്ചത്.

ഡിസംബര്‍ അഞ്ചിനു മുമ്പ് സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഐഎഎസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കുന്ന കാര്യം പരിഗണിക്കും. ശബരിമല സീസണുശേഷം ഒരു 108 ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. മന്ത്രിമാരായ വി.എസ. ശിവകുമാര്‍, എം.കെ. മുനീര്‍ എന്നിവരടങ്ങിയ സംഘമാണ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇതിനിടെ അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ചന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഐജി ശ്രീജിത്തിനായിരിക്കും അന്വേഷണ ചുമതല

Top