അടൂര്‍ പ്രകാശിന് പ്രതാപന്റെ മറുപടി : നിയമം പഠിക്കാന്‍ അഭിഭാഷകനാകേണ്ട

തിരുവനന്തപുരം : മന്ത്രി അടൂര്‍ പ്രകാശന് മറുപടിയുമായി ടി. എന്‍ പ്രതാപന്‍ വീണ്ടും രംഗത്ത്. നിയമം പഠിക്കാന്‍ അഭിഭാഷകനാകേണ്ടതില്ലെന്ന് പ്രതാപന്‍ പറഞ്ഞു. അതിന് ഇംഗ്ലീഷ് പഠിക്കേണ്ടതില്ലെന്നും പ്രതാപന്‍ വ്യക്തമാക്കി. കണ്ണീരിന്റെ വില അറിയാത്തതു കൊണ്ടാണ് തീരദേശ വാസികള്‍ക്ക് പട്ടയം അനുവദിക്കാത്തതെന്നും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂപതിവ് ചട്ട ഭേദഗതി കൈയ്യേറ്റക്കാരെ സഹായിക്കാനാണെന്ന് പ്രതാപന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രതാപനടക്കമുള്ളവര്‍ എല്ലാം തികഞ്ഞവരാണെന്നും അവരെ തിരുത്താന്‍ താന്‍ ആളല്ലെന്നും അടൂര്‍ പ്രകാശ് പരിഹസിച്ചു. ഇതിനെതിരെയാണ് പ്രതാപന്റെ പ്രതികരണം.

Top