അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രതാപ് പോത്തന്‍ സംവിധായകനാകുന്നു

അഞ്ജലി മേനോന്റെ തിരക്കഥയിലൂടെ പ്രതാപ് പോത്തന്‍ സംവിധാനരംഗത്തേക്ക് വീണ്ടുമെത്തുന്നു. ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായുള്ള തിരക്കഥ എഴുതുന്നതിന്റെ തിരക്കിലാണ് അഞ്ജലി മേനോന്‍. താന്‍ വീണ്ടും എഴുതാന്‍ തുടങ്ങിയതായി അഞ്ജലി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് വേണ്ടി ഒരു സ്വതന്ത്ര തിരക്കഥാകൃത്താകാനാണ് അഞ്ജലി തയ്യാറെടുക്കുന്നതെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇതിന് മുമ്പ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കിയത് അഞ്ജലിയാണ്.

അടുത്തിടെ പ്രതാപ് പോത്തന്‍ അഞ്ജലിയെ പ്രകീര്‍ത്തിക്കുകയും അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ നിത്യ മേനന്റെ അച്ഛന്റെ വേഷം അവതരിപ്പിച്ചതും പ്രതാപ് പോത്തന്‍ ആയിരുന്നു.

പ്രതാപ് പോത്തന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം 1997ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഒരു യാത്രാമൊഴി എന്ന ചിത്രമായിരുന്നു.

Top