അഞ്ചു സെന്‍സെക്‌സ് കമ്പനികളുടെ ഓഹരിമൂല്യത്തില്‍ ഇടിവ്

മുംബൈ: പ്രമുഖ അഞ്ചു സെന്‍സെക്‌സ് കമ്പനികളുടെ ഓഹരിമൂല്യത്തില്‍ 45,887 കോടി രൂപയുടെ ഇടിവ്. റിലയന്‍സ് ഇന്‍ഡസട്രീസ്, ഐ.സി.ഐ.സി.ഐ, ടി.സി.എസ്, ഇന്‍ഫോസിസ്, എസ്ബിഐ ഓഹരികള്‍ക്കാണ് നഷ്ടം.

റിലയന്‍സിന്റെ ഓഹരിമൂല്യത്തിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. 19,728 കോടി രൂപ. തൊട്ടുതാഴെ ഐസിഐസിഐ ബാങ്കാണ്. 10,682 കോടി രൂപയുടെ നഷ്ടമാണ് ഐസിഐസിഐ നേരിട്ടത്. എസ്ബിഐയുടെ മൂല്യത്തില്‍ 9,376 കോടി രൂപയുടെ ഇടിവുണ്ടായതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഓഹരിമൂല്യത്തില്‍ ഒന്നാംസ്ഥാനത്ത് തുടരുന്ന ടിസിഎസിന് 4,935 കോടി രൂപയാണ് നഷ്ടമായത്. പോയവാരം 1,162 കോടി രൂപയുടെ ഇടിവാണ് ഇന്‍ഫോസിസിന്റെ ഓഹരിമൂല്യത്തിലുണ്ടായത്.

അതേസമയം ഐടിസി, ഒഎന്‍ജിസി ഓഹരികള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. 9,808 കോടി രൂപയുടെ നേട്ടം ഐടിസി സ്വന്തമാക്കിയപ്പോള്‍, ഒഎന്‍ജിസി 6,159 കോടി രൂപയുടെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.

എച്ച്.ഡി.എഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ ലിമിറ്റഡ്, സണ്‍ ഫാര്‍മ്മ എന്നിവരാണ് നേട്ടമുണ്ടാക്കിയ മറ്റു ഓഹരികള്‍.കഴിഞ്ഞാഴ്ച സെന്‍സെക്‌സില്‍ മാത്രം 464 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

Top