അഞ്ചു വട്ടം എംഎല്‍എ ആയിരുന്ന ജെഡി-യു നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുതിര്‍ന്ന ജെഡി-യു നേതാവും അഞ്ചുവട്ടം എംഎല്‍എയുമായ ഷുഐബ് ഇക്ബാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ട് ഭിന്നിക്കാതിരിക്കാനാണു കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ഇക്ബാല്‍ പറഞ്ഞു. ഷുഐബ് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഇക്ബാലും മരുമകന്‍ ഖുറം ഇക്ബാലും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

1993ല്‍ ജനതാദള്‍ ടിക്കറ്റില്‍ ആദ്യമായി മത്സരിച്ച ഷുഐബ് ഇക്ബാല്‍ 1998, 2003, 2008, 2013 തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയിലും ഇദ്ദേഹം ഇടയ്ക്കു പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top