അജ്മാനില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പന്ത്രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

അജ്മാനില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പന്ത്രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. ഉം അമ്മാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷെയ്ഖ ഹസന്‍ ആണ് മരിച്ചത്.

ബസിറങ്ങി വീട്ടിലേക്ക് നടന്ന കുട്ടി മുന്നിലുണ്ടെന്ന് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തതാണ് അപകടത്തിന് ഇടയാക്കിയത്. തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകട കാരണം ജീവനക്കാരുടെ അശ്രദ്ധയാണെന്നും ബസില്‍ സൂപ്പര്‍വൈസര്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അജ്മാന്‍ പട്രോളിങ് വകുപ്പ് തലവന്‍ ലഫ്. കേണല്‍ സൈഫ് അബ്ദുല്ല അല്‍ഫലാസി അറിയിച്ചു. ഏഷ്യന്‍ രാജ്യക്കാരനാണ് ബസ് ഡ്രൈവറെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Top