അജിത്ത് ചിത്രം വേതാളത്തിന്റെ സോങ് ടീസര്‍ പുറത്തിറക്കി

തമിഴകത്തിന്റെ സൂപ്പര്‍ ഹീറോ അജിത്ത് നായകനാകുന്ന പുതിയ ചിത്രം വേതാളത്തിലെ ‘വീര വിനായക’ ഗാനത്തിന്റെ വിഡിയോ ടീസര്‍ പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദറും വിശാല്‍ ദഡ്‌ലാനിയുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അനിരുദ്ധ് തന്നെയാണ് ചിത്രത്തിന്റെ സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. വിവേകയാണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ ശ്രുതിഹാസനും ഒരു ഗാനമാലപിക്കുന്നുണ്ട്.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ പരുക്കന്‍ ഗെറ്റപ്പില്‍ അജിത് എത്തുന്ന ചിത്രം വന്‍ഹിറ്റാകുമെന്ന് തന്നെയാണ് തമിഴകത്തിന്റെ പ്രതീക്ഷ. വീരത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വേതാളം.

അപ്പുക്കുട്ടി, തമ്പി രാമയ്യ, ശ്രുതി ഹാസന്‍, ലക്ഷമി മേനോന്‍, സന്താനം എന്നിവരും ചിത്രത്തിലുണ്ട്. ശ്രീ സായി റാം ക്രിയേഷന്‍സിന്റെ ബാനറില്‍ എ.എം രത്‌നവും എസ് ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദീപാവലി റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും.

Top