അക്ഷയ് കുമാറിനൊപ്പം ലെന ഇനി ബോളിവുഡില്‍

രണ്ടമത്തെ വരവില്‍ തന്റേതായ സ്ഥാനം മലയാള സിനിമയില്‍ ഉറപ്പിച്ച നടിയാണ് ലെന. അഭിനയമികവുകൊണ്ട് ലഭിച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്കിടയില്‍ എത്തിച്ച ലെന ഇനി ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനായ എയര്‍ലിഫ്റ്റ് എന്ന ചിത്രത്തിലാണ് ലെന അഭിനയിക്കുന്നത്. ഫേസ്ബുക്കിലൂടെ ലെന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ധനുഷിന്റെ അനേഗന്‍ എന്ന തമിഴ് ചിത്രത്തില്‍ നേരത്തെ ലെന അഭിനയിച്ചിരുന്നു.

കഹാനിയുടേയും ലൈലാ ഓ ലൈലയുടേയും തിരക്കഥാകൃത്തായ സുരേഷ് നായരാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. രാജാകൃഷ്ണ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിമൃത് കൗറാണ് നായിക.

Top