ഹോണ്ട 2338 യൂണിറ്റ് കാറുകള്‍ തിരിച്ച് വിളിക്കുന്നു

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ 2,338 യൂണിറ്റ് കാറുകള്‍ തിരികെ വിളിക്കുന്നു. എയര്‍ ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്. ഹാച്ച്ബാക്ക് മോഡല്‍ ബ്രിയോ, കോംപാക്ട് സെഡാന്‍ അമെയ്‌സ്, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളായ സി ആര്‍ വി എന്നീ വാഹനങ്ങളാണ് തിരികെ വിളിക്കുന്നത്.

2011 സെപ്തംബറിനും 2014 ജൂലൈക്കും ഇടക്ക് പുറത്തിറക്കിയ കാറുകളാണ് തിരികെ വിളിക്കുന്നത്. ബ്രിയോയുടെ 1,040 യൂണിറ്റ് കാറുകളും അമെയ്‌സിന്റെ 1,235 യൂണിറ്റ് കാറുകളും സി ആര്‍ വി യുടെ 63 യൂണിറ്റ് കാറുകളുമാണ് തിരികെ വിളിക്കുന്നതെന്ന് ഹോണ്ട കമ്പനി വക്താക്കള്‍ വ്യക്തമാക്കി. ഉപഭോക്താവിന് ചിലവൊന്നും വരാതെ തകരാര്‍ പരിഹരിച്ച് നല്‍കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

Top