ഹോങ് കോങ് ലോകത്തെ ചെലവ് കൂടിയ സിറ്റി!

ബെയ്ജിംഗ്: ലോകത്തെ ഏറ്റവും ചെലവ് കൂടിയ സിറ്റി ചൈനയിലെ ഹോങ് കോങ് എന്ന് ലണ്ടന്‍ പഠനം. കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ ഏറ്റവും ചെലവ് കൂടുതല്‍ ഹോങ് കോങ്ങിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹോങ് കോങ് തന്നെയാണ് ചെലവ് കൂടുതലുള്ള സിറ്റികളില്‍ മുന്നില്‍. 2008 മുതലാണ് ഇത് കണക്കാക്കി വരുന്നത്.

നിത്യജീവിതത്തിലെ ചെലവിന്റെ കണക്കനുസരിച്ചാണ് ഹോങ് കോങ്ങിനെ ഏറ്റവും ചെലവ് കൂടുതലുള്ള സിറ്റിയായി തിരഞ്ഞെടുത്തത്. ഇതേ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത അഞ്ചു വര്‍ഷത്തവും ഹോങ് കോങ് തന്നെയായിരിക്കും ചെലവിന്റെ കാര്യത്തില്‍ മുന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Top