ഹൈദരാബാദ്: ഹൈദരാബാദില്‍ നേരിയ ഭൂചലനം. വെളിയാഴ്ച രാത്രി പത്തരയോടെയാണ് ആദ്യ ഭൂചലനമുണ്ടായത്. ജൂബിലി ഹില്‍സ്, രാജേന്ദ്ര നഗര്‍ എന്നിവിടങ്ങളടക്കമുള്ള നഗരഭാഗങ്ങളിലായിരുന്നു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 1.8 മാഗ്നിറ്റിയൂഡ് തീവ്രതയുള്ളതായിരുന്നു ഇത്. തീവ്രത കുറവായിരുന്നതിനാല്‍ യാതൊരുവിധ അനിഷ്ട സംഭവങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം


