ഹൈക്കോടതി വിധി വരുന്നതുവരെ ബാറുകള്‍ പൂട്ടേണ്ട

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടുന്നതില്‍ സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയുണ്ടാകും വരെ ബാറുകള്‍ക്കു പ്രവര്‍ത്തിക്കാമെന്നു കോടതി വ്യക്തമാക്കി. നേരത്തെ ഈ മാസം 30വരെ ബാറുകള്‍ പൂട്ടരുതെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

സുപ്രീംകോടതി വിധിയോടെ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ക്ക് തുടര്‍ന്നും തുറന്ന് പ്രവര്‍ത്തിക്കാനാവും. അതേസമയം ഹൈക്കോടതി വിധി എതിരായാല്‍ അതിനെതിരെ ഡിവിഷന്‍ ബെഞ്ചിലോ സുപ്രീംകോടതിയിലോ അപ്പീല്‍ സമര്‍പ്പിക്കാന്‍ നാലാഴ്ചത്തെ സമയം അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം ജസ്റ്റീസ് അനില്‍ ആര്‍.ദവെ അദ്ധ്യക്ഷനായ ബെഞ്ച് നിരാകരിച്ചു.

ഹൈക്കോടതിയിലുള്ള കേസില്‍ ഈ മാസം 30നുള്ളില്‍ തന്നെ അന്തിമവിധി വരുമെന്നും അതിനാല്‍ തന്നെ സ്റ്റേ നീട്ടേണ്ട ആവശ്യമില്ലെന്നുമാണ് കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചത്.

Top