ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത നിതിന്‍ ഗഡ്കരി വിവാദത്തില്‍

നാഗ്പൂര്‍: ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വിവാദത്തില്‍. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് മോഹന്‍ ഭഗവതിനെ കാണാനാണ് ഗഡ്കരി സ്‌കൂട്ടറിലെത്തിയത്. സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ നിയമലംഘനം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. അതേസമയം ഗഡ്കരിയുടെ പരസ്യമായ നിയമലംഘനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. നേതാവിന്റേയും പാര്‍ട്ടിയുടേയും മനോഭാവമാണ് പരസ്യമായ നിയമലംഘനത്തിലൂടെ വെളിവായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് പറഞ്ഞു.

Top